മഴ : നാല് ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോ​​ട്ട​​യം, പത്തനംതിട്ട, ആലപ്പുഴ ജി​​ല്ല​​കളിലെ പ്ര​​ഫ​​ഷ​​ണ​​ൽ കോളേ​​ജു​​ക​​ൾ ഉ​​ൾ​​​പ്പെടെയുള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇന്ന് അ​​വ​​ധി പ്രഖ്യാപിച്ചു. കോട്ടയത്ത്​ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ൾ ന​ട​ത്താം.

കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി. കാട്ടാക്കട, നെടുമങ്ങാട് നെയ്യാറ്റിൻകര താലൂക്കുകളിലും ഇന്നവധിയാണ്. താലൂക്കുകളിൽ സ്‌കൂളുകൾക്ക് മാത്രമാണ് അവധി.

പൊതുപരീക്ഷകൾ ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. എം.​ജി, കേ​ര​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ചൊ​​വ്വാ​​ഴ്ച ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അറിയിക്കും.

അതേസമയം, സംസ്ഥാനത്ത്‌ ഇന്നും ശക്തമായ മഴ തുടരും. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

spot_img

Related Articles

Latest news