ആത്മ സംസ്കരണത്തിന് വേണ്ടിയുള്ള മനോഹരമായ അവസരമാണ് പരിശുദ്ധ റമളാൻ : അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

റിയാദ് : വ്യക്തിയിൽ നിന്ന് തുടങ്ങി, കുടുംബത്തിലൂടെ സമൂഹത്തിലേക്ക് പടരേണ്ട സ്നേഹവും സാഹോദര്യവും വിട്ടുവീഴ്ചയും മാനവികതയും മാനുഷികതയുമടങ്ങിയ പ്രകൃതി മതമാണ് പ്രവാചകൻ (സ അ ) നമുക്ക് കാണിച്ചു തന്നിട്ടുള്ളത്.

വ്യക്തികളും സമൂഹങ്ങളും പ്രവാചക മാതൃകയനുസരിച്ചു പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിലും ലോകത്തിലാകെയും ശാന്തിയും സമാധാനവും സാധ്യമാവുന്നതെന്നും
അത്തരമൊരു പ്രവാചക മാതൃക അനുദാവനം ചെയ്ത് വിജയ മാതൃക തീർത്തവരിലെ ചരിത്രത്തിലെ ഏറ്റവും മനോഹരമായൊരുദാഹരണമാണ് കേരളത്തിലെ മുസ്ലിം സമൂഹമെന്നും,
മത രാഷ്ട്രീയ ബോധങ്ങൾ സാമൂഹിക നന്മക്ക് വേണ്ടി പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയും പ്രവർത്തിച്ചതിന്റെ ഫലമായാണ്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം ബഹുദൂരം മുന്നോട്ട് പോയത്.

സാമൂഹികമായ അത്തരം എല്ലാ ലക്ഷ്യങ്ങളിലേക്കും, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെ പോലെയുള്ള പണ്ഡിത ലോകം അനുഗ്രച്ചിരുത്തിയ പാണക്കാട് സാദാത്തീങ്ങളുടെ നേതൃത്വം മുന്നിൽ നിന്ന് നയിച്ചപ്പോൾ, ആശയവ്യത്യാസങ്ങൾ മറന്ന് പൊതു നന്മക്കായി വിവിധ സംഘടനനകൾ കൂടി ആ നേതൃത്വത്തിന് കീഴിൽ ഒന്നിച്ചിരുന്നപ്പോൾ, സമനാതകളില്ലാത്ത മാതൃകാ സമൂഹത്തിന് കേരളത്തിൽ പിറവി കൊണ്ടത്.

വാർത്തമാന കാലത്ത് നമ്മെ ഭയപ്പെടുത്തുന്ന സാമൂഹിക ക്രമങ്ങളിലേക്ക് സമൂഹം നടന്നടുക്കുന്നതിൽ നാമോരോരുത്തരും കൂടി ഉത്തരവാദികളാണെന്നും
സംഘടനകൾ തമ്മിലെയും സംഘടനകൾക്കുള്ളിയും കലഹങ്ങൾ പോലും പുതിയ തലമുറയെ ആരാജകത്വത്തിലേക്ക് നയിക്കാൻ കാരണമാവുന്നുണ്ട് എന്നത് തിരിച്ചറിയാതെ പോകുന്ന വലിയ അപകടത്തെ സൂചിപ്പിക്കുന്നു.

ആത്മ നിയന്ത്രണത്തിലേക്കും വിട്ടുവീഴ്ചാ മനോഭാവത്തിലേക്കും സ്വഭാവമഹിമയിലേക്കുമുള്ള നമ്മുടെ തിരിച്ചു നടത്തതിനുള്ള ഹേതുവായി ഈ റമളാൻ മാറട്ടെയെന്നും അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി
റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാൻ നിശാ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സുഹൈൽ അധ്യക്ഷത വഹിച്ചു.റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് ആശംസകൾ നേർന്നു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നജീബ് നെല്ലാംകണ്ടി, ഷമീർ പറമ്പത്ത്, നാസർ മാങ്കാവ്, അബ്ദുറഹ്മാൻ ഫറോക്ക്, കോഴിക്കോട് ജില്ലാ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വർക്കിംഗ്‌ പ്രസിഡന്റ്‌ റഷീദ് പടിയങ്ങൽ, ഫൈസൽ പൂനൂർ എന്നിവർ എന്നിവർ വേദിയിൽ സന്നിഹിധരായി.

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം സ്വാഗതവും, ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു. ജാഫർ തങ്ങൾ പ്രാർത്ഥന നടത്തി.ഗഫൂർ എസ്റ്റേറ്റ്‌മുക്ക്, മുഹമ്മദ് എൻ കെ, ലത്തീഫ് മടവൂർ, മുജീബ് മൂത്താട്ട്, ഫൈസൽ ബുറൂജ്, ഫൈസൽ വടകര, നാസർ കൊടിയത്തൂർ,റസാഖ് മയങ്ങിൽ, മനാഫ് മണ്ണൂർ,

സൈദ് മീഞ്ചന്ത എന്നിവർ പരിപാടികൾ നിയന്ത്രിച്ചു

spot_img

Related Articles

Latest news