കോവിഡ് രോഗികള്‍ക്ക് വീട് വിട്ടുനല്‍കി കൊടിയത്തൂരിലെ ദമ്പതികൾ

കൊടിയത്തൂര്‍:കോവിഡ് വ്യാപനത്തില്‍ നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ കരുതല്‍ നല്‍കി ചേര്‍ത്തുപിടിച്ച് മാതൃകയായിരിക്കുകയാണ് വെസ്റ്റ് കൊടിയത്തൂരിലെ ദമ്പതികള്‍.

ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ച കൈക്കുഞ്ഞടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ വീട് വിട്ടുനല്‍കിയാണ് എം.വി മുസ്തഫ – പി.കെ ഹാജറ ദമ്പതികള്‍ കാരുണ്യത്തിന്റെ മഹനീയ മാതൃക തീര്‍ത്തത്.

പൊതുസെന്ററിന് പകരം വീട് വേണമെന്ന് വാര്‍ഡ് മെമ്പര്‍ കെ.ജി സീനത്ത് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഇവര്‍ വീട് വിട്ടുനല്‍കുകയും ടീം വെല്‍ഫെയര്‍ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം വീട് ശുചീകരിക്കാന്‍ പങ്കാളികളാവുകയും ചെയ്തു. കോവിഡ് രോഗികള്‍ക്ക് സജ്ജമാക്കിയ തന്റെ വീടിന്റെ സമ്മതപത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന് എം.വി മുസ്തഫ കൈമാറി.

വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍,വാര്‍ഡ് മെമ്പര്‍ കെ.ജി സീനത്ത്,ബാബു പൊലുകുന്നത്ത്,വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ടി ഹമീദ്,യുസുഫ് കെ.സി എന്നിവര്‍ പങ്കെടുത്തു.

spot_img

Related Articles

Latest news