സൈനികന്റെ വേര്‍പാട് താങ്ങാനാവാതെ ജന്മനാട്

രീക്കോട് (മലപ്പുറം): നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്ബ് സൈനികസേവനത്തിനായി ലഡാക്കിലേക്ക് പോയ നുഫൈലിന്റെ വിയോഗവാര്‍ത്തയില്‍ നടുങ്ങി ജന്മനാട്.കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന്‍ കെ.ടി. നുഫൈലാണ് (26) ലഡാക്കിലെ സൈനിക ആശുപത്രിയില്‍ മരിച്ചത്.

ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് പോയത്. വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെയായിരുന്നു മരണം. ശ്വാസതടസ്സം ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പോകുകയാണെന്ന് ഭാര്യയെ വിളിച്ച്‌ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു നുഫൈല്‍. എട്ടുവര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വിസില്‍ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം ഒന്നരവര്‍ഷം മുമ്ബാണ് ലഡാക്കിലെത്തിയത്. ഹയര്‍സെക്കന്‍ഡറി വരെ കീഴുപറമ്ബ് ജി.വി.എച്ച്‌.എസ്.എസിലായിരുന്നു പഠനം.മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

spot_img

Related Articles

Latest news