വിദ്യാർത്ഥികൾ രചിച്ച 506 പുസ്തകങ്ങൾ പ്രകാശനം നിർവഹിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ അലിഫ് ഇന്റർനാഷണൽ സ്കൂൾ മാനേജിങ് ഡയറക്റ്റർക്ക് ആദരം.

റിയാദ്: ‘ബുക്ക് ബ്ലൂം 500’ എന്ന പേരിൽ ഒരേ വേദിയിൽ വിദ്യാർത്ഥികൾ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ റിയാദ് അലിഫ് ഇന്റർനാഷണൽ സ്കൂൾ മാനേജിങ് ഡയറക്റ്റർ ലുഖ്മാനെ അഹ്മദിന് റിയാദ് ഡിന്നർ ഫ്രണ്ട്സ് സ്നേഹാദരം നൽകി. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളിൽ വായനയും സാഹിത്യരചനയും വളർത്തുന്നതിൽ അലിഫ് സ്കൂൾ കൈവരിച്ച അപൂർവമായ വിദ്യാഭ്യാസ നേട്ടങ്ങൾ വക്താക്കൾ പ്രത്യേകം പ്രശംസിച്ചു.

ഡിന്നർ ഫ്രണ്ട്സ് ചീഫ് പാട്രൺ ഹുസൈൻ അലി കടലുണ്ടി, ലുഖ്മാൻ അഹ്മദിന് ഉപഹാരവും ഷാളും നൽകി ആദരിച്ചു. വായനയെ ജീവിത വിജയത്തിന്റെ അവിഭാജ്യ ഘടകമാക്കി പ്രവാസ ലോകത്ത് വിദ്യാഭ്യാസ രംഗത്ത് നവീന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന ലുഖ്മാൻ അഹ്മദിന്റെ ദീർഘദർശിതയും പ്രവർത്തനങ്ങളും പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

സാംസ്കാരിക പ്രവർത്തകരും സുഹൃത്തുക്കളും വിവിധ സാമൂഹിക രംഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങ് ഹൃദയസ്പർശിയായ അന്തരീക്ഷത്തിലാണ് നടന്നത്. ഈ ഗിന്നസ് റെക്കോർഡ് നേട്ടം റിയാദിലെ മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനകരമാണെന്നും സംഘാടകർ വ്യക്തമാക്കി.

ഇബ്രാഹിം കരീം വെന്നിയൂർ, റഊഫ് കടലുണ്ടി, അബ്ദുറഹ്മാൻ എടത്തിൽ, അഷ്‌റഫ് അലി കീഴുപറമ്പ്, അബ്ദുൽ മജീദ് താനാളൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

spot_img

Related Articles

Latest news