പരാതി നല്‍കാനെത്തിയ വീട്ടമ്മയെ മൂന്നുദിവസം പീഡിപ്പിച്ച എസ്‌ ഐ അറസ്റ്റില്‍

ആല്‍വാര്‍ : പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഖേര്‍ളിയിലാണ് സംഭവം. വിവരം പുറത്തുവന്നതോടെയാണ് നടപടിയെടുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായത്.

സ്ത്രീധനം സംബന്ധിച്ച വിഷയത്തിലായിരുന്നു പരാതി. നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയ എസ്‌ ഐ ഭരത് സിംഗ് അടുത്ത ദിവസം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്ന പേരിൽ യുവതിയെ ക്വാർട്ടേഴ്‌സിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ക്വാർട്ടേഴ്‌സിലെത്തിയ യുവതിയെ എസ്‌ ഐ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വെച്ചും ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

സംഭവത്തിന് ശേഷം ആല്‍വാര്‍ പോലീസ് സൂപ്രണ്ടിന് യുവതി പരാതി നല്‍കിയതോടെ ഭരത് സിംഗിനെ സസ്‌പെന്റ് ചെയ്തു. അന്വേഷണത്തില്‍ ഭരത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ ഐ യെ രക്ഷിക്കാന്‍ യുവതിയുടെ രേഖകളില്‍ തിരുത്തല്‍ വരുത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശ് ചന്ദിനെയും സസ്പെന്റ് ചെയ്തു. മൂന്നു ദിവസം സ്‌റ്റേഷനു സമീപമുള്ള മുറിയില്‍വച്ച്‌ സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

spot_img

Related Articles

Latest news