ഒരു കിലോ തൂക്കമുള്ള, കാല്‍മുട്ടോളം നീളം വരുന സ്വര്‍ണ്ണ മാല ധരിച്ച സ്ത്രീയുടെ വീഡിയോ വൈറൽ; ഭർത്താവിനെ പോലീസ് പൊക്കി.

മുംബൈ: ഒരു കിലോ തൂക്കമുള്ള, കാല്‍മുട്ടോളം നീളം വരുന സ്വര്‍ണ്ണ മാല ധരിച്ച സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് സമ്മാനിച്ച സ്വര്‍ണ്ണ മാല ധരിച്ച് നില്‍ക്കുന്ന വീഡിയോ ആയിരുന്നു വൈറലായത്. എന്നാല്‍ ഒരു കിലോഭാരമുള്ള ആ മാല സ്വര്‍ണ്ണമാല അല്ലായിരുന്നു. മാത്രമല്ല 38,000 രൂപ മാത്രമാണ് ആ മാലയ്ക്ക് ചെലവ് വന്നത്.

വീഡിയോ വൈറലായതിന് ശേഷം ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊലീസ് ദമ്പതികളെ വിളിച്ച് വരുത്തിയപ്പോഴാണ് യാഥാര്‍ത്ഥ്യം പുറത്ത് വന്നത്.

വീഡിയോ വൈറലായതിന് ശേഷം, ആഭരണത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വളരയധികം ചര്‍ച്ചയുണ്ടായി. ഇത് കാര്യങ്ങള്‍ മോശം രീതിയില്‍ എത്തിച്ചേക്കാം എന്ന ധാരണയിലാണ് പൊലീസ് സ്ത്രീയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തത്.

എന്നാല്‍ മാല വെറും ഡ്യൂപ്ലിക്കറ്റ് മാത്രമാണെന്നും 38,000 രൂപയ്ക്ക് ഒരു ജ്വല്ലറിയില്‍ നിന്ന് വങ്ങിയതാണ് മാലയെന്നും പൊലീസ് മനസിലാക്കുകയായിരുന്നു.

ഈ വീഡിയോ വൈറലായതോടെ ഇത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഇത്രയധികം സ്വര്‍ണം കൈവശം വച്ചിരിക്കുന്നതും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതും ക്രിമിനലുകളെ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. തുടര്‍ന്നാണ് സ്ത്രീയുടെ ഭര്‍ത്താവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ സ്വര്‍ണ്ണമാല വ്യാജമാണെന്ന് അദ്ദേഹം തങ്ങളോട് വ്യക്തമാക്കിയതായി പൊലീസ് പറയുന്നു.ക്രിമിനലുകളെ വിളിച്ചു വരുത്തുമെന്നു പോലീസ്പറയുന്നു.

 

Media wings :

spot_img

Related Articles

Latest news