യുഎഇയിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു; വിടപറഞ്ഞത് യുഎഇയിലെ ആദ്യ റോഡ് നിര്‍മിച്ച കമ്പനിയുടെ മുൻ ചെയര്‍മാൻ

അബുദാബി: യുഎഇയിലെ പ്രമുഖ ഇമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു. അടിസ്ഥാനസൗകര്യവികസനത്തിന് വഴികാട്ടി യുഎഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം.1954 മുതല്‍ 2016 വരെ ഹുസൈൻ അബ്ദുള്‍റഹ്മാൻ ഖാൻസാഹെബ് ആയിരുന്നു ഗ്രൂപ്പിന്റെ ചെയർമാൻ.

യുഎഇയുടെ വികസനത്തില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും. ഷാർജയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള യു.എ.ഇയിലെ ആദ്യത്തെ റോഡ് നിർമിക്കുന്നത് ഇവരുടെ സ്ഥാപനമാണ്. പിന്നീട് ദുബൈ ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്‍റ് മേരീസ് ചർച്ച്‌, ഷാർജ വിമാനത്താവളം, ദുബൈയിലെ മാള്‍ ഓഫ് ദി എമിറേറ്റ് വരെ നീളുന്ന യു.എ.ഇയുടെ ലാൻഡ്മാർക്കായ നിരവധി കെട്ടിടങ്ങളുടെ വരെ നിർമാണത്തില്‍ ഇവർ പങ്കുവഹിച്ചു.

യുഎഇയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ വഴികാട്ടി എന്നാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അനുശോചന സന്ദേശത്തില്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം ഉള്‍പ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news