തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാർ. മോശം പരാമർശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്.ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ എസ്‌ഐമാർ പരാതി നല്‍കിയത്. മോശം പരാമർശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
തെക്കൻ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോഴാണ് ഇദ്ദേഹം മോശം സന്ദേശമയച്ചതെന്നാണ് പാരതി. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോള്‍ തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണുള്ളത്. പരാതിയില്‍ അതീവ രഹസ്യമായി അന്വേഷണം നടക്കുന്നുണ്ട്. ഇരുവരും പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്. രണ്ട് പേരുടെയും മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടാല്‍ ഡിഐജിക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടേണ്ടി വരും. പരാതി നല്‍കിയിട്ട് ആഴ്ചകള്‍ കഴിഞ്ഞുവെന്നാണ് വിവരം. എന്നാല്‍ പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.