കേരള സർക്കാരിന്റെ മൂന്നാം ലോക കേരള സഭയിലേക്ക് സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകൻ ഇബ്രാഹിം സുബ്ഹാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എനർജി ഫോറത്തിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.പ്രമുഖ മോട്ടിവേഷനൽ സ്‌പീക്കറും ഇന്ത്യ ബിസിനസ് ഫോറം ട്രഷററും വേൾഡ് മലയാളീ ഫോറത്തിന്റെ റിയാദ് രക്ഷാധികാരിയുമായിട്ടുള്ള ഇബ്രാഹിം സുബ്ഹാൻ റിയാദ് ഇന്ത്യൻ അസോസിയേഷൻന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പ്രവാസി പ്രശ്നങ്ങൾ അധികൃതരിൽ എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സുബ്ഹാന്റെ കറകളഞ്ഞ പ്രവർത്തനത്തിന് ലഭിച്ച അംഗീകരമാണ് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ഏജന്‍സികളുടെ സമ്മേളനങ്ങളില്‍ നിന്നു നേടിയ അറിവുകൾ കേരളത്തിനു പകര്‍ന്നു നല്‍കാന്‍ ലോക കേരള സഭാ അംഗത്വം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള എംപിമാർ എംഎൽഎമാർ എന്നിവർ കൂടാതെ നൂറ്റിഎഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രമുഖരാണ് മൂന്നാം കേരളസഭയിൽ ഉണ്ടാവുക.
ലോക കേരള സഭ സമ്മേളനം
ജൂൺ 17,18 തിയതികളിൽ തിരുവനന്തപുരം ലെജിസ്ലേറ്റീവ് അസംബ്ലി കോംപ്ലക്സിൽ നടക്കും.