“ആരോഗ്യം മുഖ്യ സമ്പത്തെന്ന സത്യം പ്രവാസികൾ മറക്കരുത്” ഹെൽതോറിയം സെമിനാർ.

അൽറസ്‌:ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ് ) ഹെൽത്തോറിയം ആരോഗ്യ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീം സെൻട്രലിനു കീഴിലുള്ള അൽ റസ്‌ സെക്ടർ കമ്മിറ്റി “മെഡികോൺ ” ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

അൽറാസ്‌ സിറ്റി ഓഫിസ് ഹാളിൽ അൽ ഖസീം യൂണിവേഴ്സിറ്റി ഹെൽത്ത് കോളേജ് ഡിപ്പാർട്മെന്റ് ഹെഡ് മഹ്മൂദ് മൂത്തേടം “പ്രമേഹവും വൃക്കരോഗങ്ങളും” എന്ന വിഷയത്തിൽ ജനങ്ങളുമായി സംവദിച്ചു

അശ്രദ്ധമായ ജീവിത ശൈലി
പ്രവാസിയെ രോഗങ്ങളിലേക്കു നയിക്കുന്നതിനാൽ
രോഗം വരുന്നത്തിനു മുൻപുതന്നെ
ജീവിത ശൈലിയിൽ മാറ്റം വരുത്തണമെന്നു ഡോക്ടർ അഭിപ്രായപ്പെട്ടു.

നിയന്ത്രണമില്ലാത്ത ഭക്ഷണ രീതിയും, ഉറക്ക ,വ്യായാമ കുറവും, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നതും കൂടുതൽ പ്രവാസികളേയും പ്പ്രമേഹ വൃക്ക രോഗികളാക്കുന്നതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അദ്ധേഹം ഉണർത്തി.
പ്രവാസികൾ തങ്ങളുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന കാര്യം മറന്നു പോകരുതെന്ന് ഡോക്ടർ ഓർമിപ്പിച്ചു.

സെൻട്രൽ ദഅവ പ്രസിഡന്റ്
അബ്ബാസ് സഖാഫി ഉത്ഘാടനം നിർവഹിച്ചു.
അഷ്‌റഫ് സഖാഫിയുടെ അധ്യക്ഷതയിൽ അബ്ദുൽ ഹമീദ് കാസർകോഡ് സ്വാഗതവും സിദ്ദീക്ക് കണ്ണൂർ നന്ദിയും പറഞ്ഞു

ഏറെ ശ്രദ്ധേയവും പൊതുജനോപകാരപ്രദവുമായിരുന്ന
ആരോഗ്യബോധവൽക്കരണ
സെമിനാറിന് ശേഷം സദസ്സിൽ ഉണ്ടായവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.

“ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർഷകത്തിൽ മാനവ വികസന വർഷമായി ആചരിക്കുന്ന സംഘടനാ വർഷത്തെ ആദ്യ പദ്ധതിയാണ് ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ

ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന പ്രവാസി സമൂഹത്തിനിടയിൽ പൊതു ജന സമ്പർക്ക പരിപാടികളും, ലഘുലേഖ വിതണം,മെഡിക്കൽ സർവേ,ഹെൽത്ത് പ്രൊഫഷനൽ മീറ്റ്,സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയവയും നടന്നു വരുന്നു.

spot_img

Related Articles

Latest news