റിയാദ് : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് )റിയാദ് സെൻട്രലിന്റ കീഴിലുള്ള രിസാലത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികൾ ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര വാർഷികം വിപുലമായ പരിപാടികളൊടെ ആഘോഷിച്ചു. എക്സിറ്റ് 16ലുള്ള മിഅവിയ ഇസ്തിറാ ഹയിൽ നടന്ന പരിപാടിയിൽ എഴുപത്തി അഞ്ച് വിദ്യാർഥികൾ ചേർന്ന് ഇന്ത്യയുടെ ഭൂപടം ഒരുക്കി. വിദ്യാർത്ഥികൾക്ക് രാജ്യത്തിന്റെ ചരിത്രം പകർന്ന് നൽകി ഐ സി എഫ് വെൽഫയർ &സർവീസ് സെക്രട്ടറി സൈനുദ്ധീൻ കുനിയിൽ പ്രഭാഷണം നടത്തി. പ്രോഗ്രാം ചെയർമാൻ സയ്യിദ് ജഅഫർ തങ്ങൾ ദേശ സ്നേഹ പ്രതിജ്ഞ ചെല്ലികൊടുത്തു.
വിദ്യാർത്ഥികൾക്കായി ദേശീയതയിൽ ഊന്നിയ ദേശീയ പതാക നിറം കൊടുക്കൽ, ഇന്ത്യയുടെ ഭൂപടം വരക്കൽ എന്നിവ നടന്നു. സ്വാതന്ത്യ സമര ചരിത്രങ്ങളും ദേശത്തിന്റെ വളർച്ചയും ഉൾക്കൊള്ളിച്ചുള്ള ക്വിസ് മത്സരം, അലിഫ് ഇന്റർനാഷണൽ സ്‌കൂൾ അറബിക് വിഭാഗം മേധാവി അലി ബുഖാരി നയിച്ചു. മറ്റു കലാ കായിക വിനോദ പരിപാടികളൂം അരങ്ങേറി.
പ്രോഗ്രാം കൺവീനർ ജമാൽ സഖാഫി ഐ സി എഫ് സെൻട്രൽ ദഅവാ കാര്യ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി, വിദ്യാഭ്യാസ സെക്രട്ടറി ഇസ്മായിൽ സഅദി പ്രസിഡന്റ് അബ്ദുൽ റശീദ് കക്കോവ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിവിധ പരിപാടികളിലെ വിജയികൾ
നസ്നിം, നൂറ അഹ്മദ് (ദേശീയ പതാക നിറം കൊടുക്കൽ) ഫഹ്‌മ പി കെ , സഫ്‌വാൻ അബ്ദുൽ ഖാദിർ (ഭൂപടം വരക്കൽ). ഫഹ്‌മ , മിഹ്റാൻ നമീർ മുഹമ്മദ് ഹിഷാം (ക്വിസ്). ഫാത്തിമ സിംറ അഫ്രാസ് (ഓട്ടമത്സരം- ജൂനിയേഴ്‌സ്), മെഹ്റൻ നമീർ, അശാസ് (ഓട്ടമത്സരം – സീനിയേഴ്സ്) നസ്നിം, ഹാല, ഷാഹിദ് (ഇൻ ഔട്ട് മത്സരങ്ങൾ)