ഉനൈസ : ICF അൽ ഖസീം റീജിയനു കീഴിലുള്ള വിവിധ മദ്രസകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ മദ്രസഫെസ്റ്റിന്റെ സമാപനം ഉനൈസ അൽ മിശ്ക്കാതുൽ ഉലൂം മഹബ്ബ ഫെസ്റ്റോടെ സമാപിച്ചു .
നേരത്തെ ബുറൈദയിലും, ബുഖൈരിയയിലും ഫെസ്റ്റുകൾ നടന്നിരുന്നു .
ഉനൈസ കിൻവാൻ ഇസ്തിറാഹയിൽ നടന്ന ഫെസ്റ്റ് പരിപാടികളുടെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി .
ഉനൈസ ഡിവിഷൻ ICF , RSC , KCF സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ
വിദ്യാർത്ഥികൾക്കായുള്ള പരിപാടികൾ കൂടാതെ കുടുംബിനികൾ ,പൊതുജനങ്ങൾ എന്നിവർക്കായുള്ള വിവിധ മത്സരങ്ങളും അരങ്ങേറി .
RSC അൽ ഖസീം ചെയർമാൻ *യാസീൻ ഫാളിലി* പരിപാടി ഉത്ഘാടനം ചെയ്തു .
ICF അൽ ഖസീം പബ്ലിക് റീലേഷൻ മേധാവി *ജാഫർ സഖാഫി കോട്ടക്കൽ* മുഖ്യപ്രഭാഷണവും അൽ മിശ്കാത് മദ്രസ പ്രവേശനോത്സവ പ്രഖ്യാപനവും നടത്തി. ICF അൽ ഖസീം റീജിയൻ ജനറൽ സെക്രട്ടറി *അബ്ദുല്ല സകാകർ* ആശംസ പ്രഭാഷണം നടത്തി
ഹുസ്സൈൻ ഹാജി,മുനീർ ബാലുശ്ശേരി ,ഹുസൈൻ താനാളൂർ,ശരീഫ് ഹാജി ,ഷഫിയുള്ള,മൊയ്‌ദീൻ വെള്ളില , കബീർപൊന്നാനി , ഫസൽ ,ഫാറൂക്ക് ഹാജി ,നഹാസ് ,ജലീൽ മാൻഗ്ലൂർ,ഇഖ്‌ബാൽ,അബ്ദുസ്സത്താർ വഴിക്കടവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
അഷ്‌റഫ് അഷ്‌റഫിയുടെ അധ്യക്ഷതയിൽ നടന്ന പൊതു പരിപാടിയിൽ മുനീർ സഖാഫി സ്വാഗതവും ഫസൽ ബാട്ടിപ്പടവ് നന്ദിയും പറഞ്ഞു

