ബുറൈദ :ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) “റമളാൻ വിശുദ്ധിയുടെ മാസം”
ക്യാമ്പയിനോടാനുബന്ധിച്ച് ICF അൽ ഖസീം റീജിയണൽ കമ്മിറ്റിയും രിസാല സ്റ്റഡി സർക്കിൾ (RSC)യും ചേർന്ന് എല്ലാ വർഷവും റമളാൻ 1 മുതൽ റമളാൻ30 വരെ സംഘടിപ്പിച്ചു വരുന്ന “Ramlan Daily Ifthar” പരിപാടി ഈ വർഷവും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു.
റീജിയൻ കമ്മിറ്റിയുടെ കീഴിൽ ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ, ഉനൈസ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ ഉനൈസ അൽ മിശ്കാത് ഓഡിറ്റോറിയത്തിൽ, ഖുബൈബ് യൂണിറ്റിന്റെ കീഴിൽ ഖാദിസിയ്യ ഹാളിൽ എന്നിവിടങ്ങളിലാണ് ദിവസവും ഇഫ്താർ പരിപാടികൾ സംഘടിപ്പിക്കുന്നത്.
2026 മാർച്ച് 11 ബുധനാഴ്ച അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിനോടനുബന്ധിച്ച് സംഘടിപ്പിച്ച “സ്നേഹവിരുന്ന്” പരിപാടിയിൽ അൽ ഖസീമിലെ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ഇഫ്താറിനോടനുബന്ധിച്ച് നടന്ന സന്ദേശ പ്രഭാഷണം ICF പബ്ലിക് റിലേഷൻസ് മേധാവി ജാഫർ സഖാഫി കോട്ടക്കൽ നിർവഹിച്ചു.
പരിപാടിയിൽ മുഖ്യാതിഥികളായി പ്രമുഖ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകൻ എൻജിനീയർ ബഷീർ, പ്രമോദ് കുര്യൻ (OICC ), പർവേസ് തലശ്ശേരി, നിഷാദ് പട്ടാമ്പി (പ്രവാസി സംഘം), ബഷീർ വെള്ളില, ശരീഫ് തലയാട് (KMCC), അൻസാർ തോപ്പിൽ (ഇശൽ ബുറൈദ), സ്വാലിഹ് ബെല്ലാരി (KCF) ശറഫുദ്ധീൻ വാണിയമ്പലം (ICF നോർത് ചാപ്റ്റർ)
എന്നിവർ പങ്കെടുത്തു.
ഇഫ്താർ ടീമംഗങ്ങളായ ഫൈസൽ ഹാജി നല്ലളം, സത്താർ വഴിക്കടവ്, നൂറുദ്ധീൻ വളാഞ്ചേരി, നിസാം മാമ്പുഴ, സഹൽ മണ്ണാർക്കാട്, അബ്ദുൽ അസീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

