എറണാകുളം: 35 വർഷത്തെ പ്രവാസ ജീവിതത്തിനും ദുരിതപൂർണ ജീവിതാനുഭവങ്ങൾക്കുമൊടുവിൽ നാട്ടിലേക്ക് മടങ്ങിയ ബുറൈദയിലെ പ്രവാസിയായിരുന്ന ഫോർട്ട്കൊച്ചി സ്വദേശി നാസറിനു ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ(ICF )അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുക കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി, ICF സൗദി നാഷണൽ ജന.സെക്രട്ടറി ബഷീർ ഹുസൈൻ എന്നിവർ ചേർന്ന് കൈമാറി.
നേരത്തെ ആദ്ദേഹത്തിന്റെ യും കുടുംബത്തിന്റെയും പ്രയാസങ്ങൾ മനസ്സിലാക്കി
സ്വന്തന ഫണ്ടിനായി അൽ ഗസീമിൽ
സഹായധനം സ്വരൂപിക്കാൻ
മുൻകയ്യെടുത്ത
ഖസീം
സെൻട്രൽ മുൻ പ്രസിഡണ്ട് അബ്ദുൽഖാദിർ ബാഖവി,
സർവീസ് സമിതി നേതാക്കളായ ഏനിഹാജി, അബൂ സ്വാലിഹ് മുസ്‌ലിയാർ വിഴിഞ്ഞം,
മൻസൂർഹാജി കൊല്ലം,
ദാഹി യുണിറ്റ് സെക്രട്ടറി അലി വാടാറ്റുപറ തുടങ്ങിയവർ ഇതിനായി സഹകരിച്ച ഈവരോടും നന്ദി അറിയിച്ചു.