റിയാദ് ഐ സി എഫ് റമളാൻ മുന്നൊരുക്കം സംഘടിപ്പിച്ചു

റിയാദ് : ആർഭാടത്തിന്റെയും മേനി നടിക്കലിന്റെയും പ്രതീകമായി റമളാനിനെ മാറ്റുന്നവർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ  പാർശ്വവൽക്കരിക്കപ്പെട്ട പിഞ്ചു കുട്ടികളെയും കുടുംബങ്ങളെയും ഓർമ്മയിൽ സൂക്ഷിക്കണമെന്ന്  തൊയ്ബ ഹെറിറ്റേജ് ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി ഉണർത്തി.   ‘വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ – ഐ സി എഫ് റിയാദ്  സംഘടിപ്പിച്ച  പരിപാടിയിൽ കോഴിക്കോട് മർക്കസിന്റെ കീഴിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സേവന  പ്രവർത്തനങ്ങൾ നടത്തിവരുന്ന ത്വയ്ബ ഹെറിറ്റേജിന്റെയും തൊയ്ബ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൽ സമൃദ്ധിയുടെയും പ്രതാപത്തിന്റെയും ഒരു യുഗത്തിൽ നിന്ന് തകർന്ന് വീണവരാണ് നിലവിൽ  ദാരിദ്ര്യം കൊടികുത്തി വാഴുന്ന പല  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. ഇവിടങ്ങളിൽ സാമൂഹ്യപരമായി പിന്തള്ളപ്പെട്ടുപോയ വലിയൊരു ജനസമൂഹത്തെ കഴിഞ്ഞ പതിമൂന്നു വർഷക്കാലമായി വിദ്യാഭ്യാസപരമായും സാംസ്‌കാരിക പരമായും കൈ പിടിച്ചുയർത്തി അവരുടെ പഴയ കാലത്തേക്ക് ഉയർത്തികൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യ നിർവ്വഹണമാണ്  ത്വയ്ബ ഹെറിറ്റെജ്, തൊയ്ബ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നടത്തി വരുന്നത്. ഇതിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന്   സുഹൈറുദ്ദീൻ നൂറാനി അഭ്യർത്ഥിച്ചു.
റമളാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സആദ റമളാനിയ’ അഥവാ റമളാൻ വിജയം എന്ന പരിപാടി ഹിദായ പാലാഴി ഡയറക്ടർ അബ്ദുറഹ്മാൻ മദനി ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്‌സനി ക്യാമ്പയിൻ പ്രഖ്യാപനം നടത്തി. ദാഇ അബ്ദുള്ള സഖാഫി ഓങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ദാന ധർമങ്ങൾക്ക് പ്രത്യേക പ്രാധാന്യമുള്ള റമളാനിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതോടൊപ്പം  എല്ലാ ഘട്ടത്തിലും ആത്മ സംയമനത്തിന് വലിയ പ്രധാന്യമുണ്ടെന്നും അത് ജീവിതത്തിൻ്റെ ഭാഗമാക്കണമെന്നും അദ്ദേഹം ഉണർത്തി. ആരോടും വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാതെ നല്ല മനസ്സോടെ റമളാനിനെ സ്വീകരിക്കുമെന്ന പ്രതിജ്ഞ സദസ്സിന് ചൊല്ലിക്കൊടുത്ത് കൊണ്ടാണ് മുഖ്യ പ്രഭാഷണം അവസാനിപ്പിച്ചത്.

വിവിധ പരിപാടികൾ കൊണ്ട് ആകർഷകമായിരുന്നു സആദ റമളാനിയ. മൂന്ന് ദിവസം കൊണ്ട് മൂന്ന് രോഗികൾക്കായി രക്തദാനം ചെയ്ത ഇരുപത്തി ഒന്ന് പേരെ ചടങ്ങിൽ ആദരിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരുന്നു.

ഐ സി എഫ് പ്രസിദ്ധീകരണമായ  പ്രവാസി വായനയുടെ വരിക്കാർക്കിടയിൽ നടത്തിയ നറുക്കെടുപ്പിൽ വിജയിയായ ജെയ്സൽ കടലുണ്ടിക്കുള്ള നാട്ടിലേക്കൊരു വിമാന ടിക്കറ്റ്, ഗൾഫ് തലത്തിൽ നടത്തിയ മാസ്റ്റർ മൈന്റ്  ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അമ്മാർ മുഹമ്മദ്, ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ അമീൻ മൻസൂർ എന്നിവർക്കുള്ള സമ്മാനങ്ങൾ, ഹാദിയ വിമൻസ് അക്കാദമി സംഘടിപ്പിച്ച കാലിഗ്രഫി – പ്രബന്ധ രചന വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ, മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുമുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയും വിതരണം ചെയ്‌തു. ലുഖ്‌മാൻ പാഴൂർ ഹുസൈനലി  കടലുണ്ടി, അഷ്‌റഫ് ഓച്ചിറ, ഷുക്കൂർ മടക്കര, അബ്ദുൽ സലാം പാമ്പുരുത്തി തുടങ്ങിയ  നേതാക്കൾ വിവിധ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.

ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, സംഘാടക സമിതി കൺവീനർ ബഷീർ മിസ്ബാഹി എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news