ഐ സി എഫ്‌ സ്ട്രൈഡ്‌സ്‌ ടു സക്സസ്‌ പ്രോഗ്രാം സംഘടിപ്പിച്ചു

റിയാദ്‌: നിർഭയത്തോടേയും മന:സംഘർഷവുമില്ലാതെയും, ഓൺലൈൻ പരീക്ഷകൾ അഭിമുഖീകരിക്കുന്നതിന്‌ 7 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സ്ട്രൈഡ്‌സ്‌ ടു സക്സസ്‌ എന്ന പേരിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്‌ ) റിയാദ്‌ എക്സാം ഓറിയന്റേഷൻ കൗൺസിലിംഗ്‌ വെബിനാർ‌ സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾ കഴിഞ്ഞ ഒരു വർഷമായി കൂട്ടുകാരൊപ്പമില്ലാതെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുമ്പോഴുണ്ടാകുന്ന മാനസീക ശാരീരിക പ്രയാസങ്ങളെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും കൃത്യമായ മറുപടിയും മനശ്ശാസ്ത്രപരമായ നുറുങ്ങുകളും നൽകിക്കൊണ്ടുള്ള മുഖാമുഖ സെഷൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനാർഹവും ആവേശം നൽകുന്നതുമായിരുന്നു. റജിസ്ടേഷനിലൂടെയാണ്‌ വിദ്യാർത്ഥികൾക്ക്‌ അവസരം നകിയത്‌.

മീം എജ്യൂടെക്‌ സി ഈ ഓ ഡോ: അബ്ദുൽ റഹൂഫ്‌ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിൻറെ മൂല്യ വൽക്കരണവും, അധ്യാപക സമൂഹത്തിന്റെ അർപ്പണബോധവും, കുടുംബങ്ങളുടെ നിരന്തര നിരീക്ഷണവും അതുല്യപ്രതിഭയുടെ ഉണ്ടാക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിനിവേശമാണ് കരിയർ ഇതാണ് പുതു തലമുറയുടെ മുദ്രാവാക്യം ആകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സൈകോളജിസ്റ്റും രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ കൗൺസിൽ കൺവീനറുമായ അഹ്മദ്‌ ഷറീൻ ക്ലാസ്സെടുത്തു. വിദ്യാഭ്യാസ സെക്രട്ടറി ശുകൂർ അലി ചെട്ടിപ്പടിയുടെ നിയന്ത്രണത്തിൽ ഒളമതിൽ മുഹമ്മദ്‌ കുട്ടി സഖാഫി പ്രാർത്ഥനയും, സെൻട്രൽ ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ആമുഖഭാഷണവും, ശാഫി തെന്നല ഉപസംഹാരവും നടത്തി.

spot_img

Related Articles

Latest news