യാത്രയയപ്പു സംഗമവും, അനുമോദനവും നടത്തി

 

ഉനൈസ : അൽ ഖസീമിലെ മത ,സാമൂഹ്യ,സാംസ്കാരിക, രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന,
ദീർഘ കാലംപ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ICF ,RSC നേതാക്കളായ അബ്ദുൽ ഗഫൂർ ഓമശ്ശേരിക്കും ,ശറഫുദ്ധീൻ ഓമശ്ശേരിക്കും ഇരു സംഘടനകളുടെയും സംയുക്താഭിമുഘ്യത്തിൽ യാത്രയയപ്പു സംഗമവും അനുമോദനവും നൽകി.

ഉനൈസ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ മിശ്കാത് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ
ഡിവിഷൻ വൈസ് പ്രസിഡന്റ് ഹുസൈൻ ഹാജി
അദ്ധ്യക്ഷനായിരുന്നു.
മുജീബ് സഖാഫി തൈബ ഗാർഡൻ പ്രാർത്ഥന നിർവഹിച്ചു.

ഇബ്രാഹിം അഹ്സനി മുഹിമ്മാത് ഉത്ഘാടനം ചെയ്ത
സംഗമത്തിൽ ICF
റിജിൻ ജനറൽ സെക്രട്ടറി അബ്ദുള്ള സക്കാക്കിർ,
RSC അൽ ഖസിം ചെയർമാൻ യാസിൻ ഫാളിലി,
ഫൈസൽ തങ്ങൾ
ഹംസ കണ്ണൂർ
എന്നിവർ ആശംസകൾ നേർന്നു.

ICF അൽ ഖസീം റീജിയനിന്റെ ഉപഹാരങ്ങൾ
അബ്ദുല്ല സക്കാക്കിർ ,ശരീഫ് പാലക്കാട് ,സ്വാലിഹ് പെരുമ്പിലാവ്, കബീർ പൊന്നാനി എന്നവരും,
ഉനൈസ ഡിവിഷന്റെ മൊമെന്റോ ഹംസ കണ്ണൂർ ,ഫാറൂക്ക് ഹാജി ,മുസ്തഫ കൊപ്പം ,സിദ്ധീക്ക് പൂനൂർ
എന്നിവരും,
RSC അൽ ഖസീം സോണിന്റെ മൊമെന്റോ
ഹാരീസ് അദനി,ഹികമി
യാസീൻ ഫാളിലി,സൂഫിയാൻ ഇർഫാനി എന്നിവർ
യഥാക്രമം സമ്മാനിച്ചു

മറുപടി പ്രസംഗങ്ങളിൽ അൽ ഖസീം പ്രവാസലോകം തങ്ങൾക്കു നൽകിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി പറഞ്ഞു.

spot_img

Related Articles

Latest news