ICF ഉനൈസ ഡിവിഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഉനൈസ:ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ICF )അൽ ഖസീം ഖസീം റീജിയൻ കമ്മിറ്റിക്കു കീഴിലെ ഉനൈസ ഡിവിഷൻ കമ്മിറ്റി നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു .

ഉനൈസ അൽ മിശ്കാത് ഓഡിറ്റോറിയത്തിൽ “The value Lab” എന്ന ശീർഷകത്തിൽ നടന്ന ക്യാമ്പിൽ ഡിവിഷനു കീഴിലെ നാലു യൂണിറ്റുകളിലെ നേതാക്കളും ഡിവിഷൻ ,റീജിയൻ നേതാക്കളും പങ്കെടുത്തു .
റിയാദ് റീജിയൻ വിമൻ എംപവര്മെന്റ് സെക്രട്ടറി ജാബിർ പത്തനാപുരം മുഖ്യ അതിഥിയായിരുന്നു .ICF അൽ ഖസീം റീജിയൻ പബ്ലിക് അഫയേഴ്‌സ് ഓർഗനൈസർ ജഅഫർ സഖാഫി കോട്ടക്കൽ ഉല്ബോധന പ്രഭാഷണം നിർവഹിച്ചു

.ഉനൈസ ഡിവിഷൻ അഡ്മിൻ &IT സെക്രട്ടറി മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് റീജിയൻ ജനറൽ സെക്രട്ടറി അബ്ദുല്ല സകാക്കിർ ഉത്ഘാടനം ചെയ്തു .

ക്യാമ്പിന് ഡിവിഷൻ സെക്രട്ടറി ഹുസ്സൈൻ താനാളൂർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുനീർ ബാലുശ്ശേരി നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news