ഇടുക്കി ഡാം വീണ്ടും തുറക്കും

ജലനിരപ്പ് റൂൾ കർവ്വ് അനുസരിച്ച് റെഡ് അലർട്ട് ലെവലായ 2398.31 അടിയിലേക്ക് എത്തിയതോടെ ഡാം വീണ്ടും തുറക്കുന്നു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് റവന്യു മന്ത്രി കെ രാജൻ തേക്കടിയിൽ എത്തി.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തി. മുല്ലപ്പെരിയാറിൽ നിന്നും തുറന്ന് വിടുന്ന ജലം ഇടുക്കിയിലേക്കാണ് വരിക. ഈ സാഹചര്യത്തിൽ ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്കെത്താൻ 5 അടി കൂടി മതി.

2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടറുടെ നിർദ്ദേശം അനുസരിച്ച് എല്ലാ ഷട്ടറുകളും പൂർണമായും അടച്ചത്.

spot_img

Related Articles

Latest news