മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും വീണ്ടും മറുപടിയുമായി അൻവർ. സി.പി.എമ്മിനെ ദുർബലപ്പെടുത്താൻ വേണ്ടി താൻ ഒരു പ്രസ്താവനയുടെ നടത്തിയിട്ടില്ലെന്ന് പിവി അൻവർ വ്യക്തമാക്കി.ഉന്നയിച്ച ആരോപണങ്ങളില്‍ വസ്‌തുനിഷ്‌ടമായ അന്വേഷണം എന്ന് അച്ചടിച്ച വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ പോരെന്നും അതില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും അൻവർ പറഞ്ഞു.
സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് തന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. ചവിട്ടി പുറത്താക്കിയതുകൊണ്ട് താന്‍ പുറത്തുപോകില്ലെന്നും ജനം പിന്തുണച്ചാല്‍ പുതിയ പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കുമെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൂരം കലക്കിയതില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും വ്യക്തമാക്കി.
അതേസമയം മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു.