അന്താരാഷ്ട്ര ചലച്ചിത്ര മേള : ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസ്റക്ഷന് സുവർണചകോരം

പ്രേക്ഷക പുരസ്‌കാരം ‘ചുരുളി’ക്ക്

പാലക്കാട്: 25- മത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസ്റക്ഷൻ എന്ന ചിത്രത്തിനാണ് സുവർണചകോരം പുരസ്‌കാരം ലഭിച്ചത്. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം.
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി സ്വന്തമാക്കി. പാലക്കാട് നടന്ന സമാപന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനായിരുന്നു ചടങ്ങിൽ മുഖ്യാതിഥി.
രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോൺലി റോക്കിന്റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് നേടി . മികച്ച സംവിധായകനുള്ള രജതചകോരം ദി നെയിംസ് ഓഫ് ദി ഫ്ളവേഴ്സിന്റെ സംവിധായകൻ ബാഹ്മാൻ തവോസിക്കാണ്.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡയിങ് നേടി. ഹിലാൽ ബൈഡ്രോവ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. – കെ.ആർ മോഹനൻ പുരസ്‌കാരം അക്ഷയ് ഇൻഡിക്കറിനാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രം തന്നെയാണ് നേടിയത്.
മേളയിലെ
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയർ സ്വന്തമാക്കി.

spot_img

Related Articles

Latest news