ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയുടെ ആത്മഹത്യ: ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മുംബൈ: തൊഴില്‍സ്ഥലത്തെ പീഡനം മൂലം ഗര്‍ഭിണിയായ റേഞ്ച് ഓഫിസര്‍ സ്വയം വെടിവച്ചു മരിച്ചു. മഹാരാഷ്ട്രയിലെ മേല്‍ഘട്ട് ടൈഗര്‍ റിസര്‍വില്‍ സ്വയം വെടിയുതിര്‍ത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാക്ച്വറി ഫീല്‍ഡ് ഡയറക്ടര്‍ ശ്രീനിവാസ് റെഡിയെ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീനിവാസ് റെഡിക്കെതിരേ ഏപ്രില്‍ രണ്ട് മുതല്‍ സമരം ആരംഭിക്കാന്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ തീരുമാനിച്ചതോടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്. നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച 30 ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഫോറസ്റ്റ് സെക്രട്ടറിയേയും അജിത് പവാറിനെയും കണ്ടിരുന്നു.

മരണം നടന്ന ഉടനെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ വിനോദ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തൃപ്തരായിരുന്നില്ല. സംഭവത്തില്‍ ഉന്നത അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗസറ്റഡ് ഫോറസ്റ്റ് ഓഫിസര്‍ അസോസിയേഷന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചിരുന്നു.

33കാരിയായ ദിപാലി ചവാന്‍ മിടുക്കിയായ ഉദ്യോഗസ്ഥയാണ്. ഇവര്‍ സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ക്വാര്‍ട്ടേഴ്‌സില്‍ വെടിവച്ച്‌ മരിച്ചത്. ആറ് മാസം ഗര്‍ഭിണിയുമായിരുന്നു.

ദിപാലി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ തന്നെ പീഡിപ്പിച്ച വിനോദ് ശിവകുമാറിനെതിരേ റെഡിക്ക് പരാതി നല്‍കിയിരുന്നതായും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും പറയുന്നു. വിനോദ് ശിവകുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന ഉന്നതര്‍ക്കെതിരെയും നടപടി വേണം.

ഗര്‍ഭിണിയായ സ്ത്രീ ആത്മഹത്യ ചെയ്യണമെങ്കില്‍ മേലുദ്യോഗസ്ഥര്‍ അവരില്‍ അടിച്ചേല്‍പ്പിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ എത്രയെന്ന് ഊഹിക്കാവുന്നതാണ്. സാമ്ബത്തിക ക്രമക്കേടുകള്‍ ആരോപിച്ച്‌ നാലു മാസമായി ഇവര്‍ക്ക് ശമ്ബളവും നല്‍കിയിരുന്നില്ലെന്ന് അസോസിയേഷനന്‍ നല്‍കിയ കത്തില്‍ പറയുന്നു.
ശ്രീനിവാസ് റെഡിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മേല്‍ഘാട്ട് ടൈഗര്‍ പ്രജോക്ടില്‍ നടന്ന വന നശീകരണത്തെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സീമ അഡ്‌ഗോക്കര്‍ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news