ആത്മീയതയും സൗഹൃദവും ഒത്തുചേർന്നു; ‘മാസ്’ റിയാദ്’ ഇഫ്താർ സംഗമം ശ്രദ്ധേയമായി

റിയാദ്: പ്രവാസലോകത്ത് സാമൂഹിക ഐക്യത്തിന്റെയും ആത്മീയ സൗഹൃദത്തിന്റെയും ഉദാത്ത മാതൃക തീർത്ത് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. റിയാദിലെ മലാസ് ലുലുവിലെ കാന്റീൻ റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായി. ചടങ്ങ് മാസ് മുൻ പ്രസിഡന്റ് പി.സി. അബ്ദു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യതി മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

റമദാന്റെ ആത്മസംയമനം, സഹനം, സമൂഹ ഐക്യം എന്നിവ ഉയർത്തിപ്പിടിക്കേണ്ട ആവശ്യകതയെ കുറിച്ച് നവാസ് വെളളിമാട് കുന്ന് റമദാൻ സന്ദേശത്തിൽ പങ്കുവെച്ചു. ഹർഷദ് ഫറോക്ക്, അശ്റഫ് മേച്ചേരി, ഹർഷാദ് എം.ടി., യൂസഫ് പി.പി., ഇസ്ഹാഖ് മാളിയേക്കൽ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. പ്രസംഗങ്ങളിൽ റമദാൻ മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന ആത്മീയ വിദ്യാലയമാണെന്നും, സഹജീവികളുടെ ദുഃഖം പങ്കിടേണ്ട സമയം കൂടിയാണെന്നും ചടങ്ങിൽ സംസാരിച്ച വർ ഓർമ്മിപ്പിച്ചു.

റിയാദിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, മാസ് ഭാരവാഹികളായ മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ഫൈസൽ കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ, സാദിഖ് സി.കെ എന്നിവരും സന്നിഹിതരായി.
സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറർ ഫൈസൽ എ.കെ നന്ദിയും രേഖപ്പെടുത്തി. സലാം പേക്കടൻ ഖിറാഅത്ത് പാരായണം നടത്തി ചടങ്ങിന് ആത്മീയ തുടക്കം കുറിച്ചു.

സത്താർ കാവിൽ, സഫറുള്ള കൊടിയത്തൂർ, അഫീഫ് കക്കാട്, നാസർ പുത്തൻ പീടിയേക്കൽ, ഷംസു കാരാട്ട്, അലി പേക്കാടൻ, ഷമീം മുക്കം, ഹാറൂൺ കാരക്കുറ്റി, ഷമീൽ കക്കാട്, ഷാഹുൽ ഹമീദ് കൊടിയത്തൂർ, ഫാറൂഖ് കക്കാട്, മൻസൂർ എടക്കണ്ടി, അയ്യുബ് അരിമ്പ്ര, ഷംസു കക്കാട്, അസ്ലം കറുത്തപറമ്പ് പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. റമദാന്റെ മഹത്വം ജീവിതത്തിൽ പകർത്തുമെന്ന പ്രതിജ്ഞയോടെയാണ് സൗഹൃദ സംഗമം സമാപിച്ചത്.

spot_img

Related Articles

Latest news