കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കുന്നവർക്ക് ഇ​ഹ്​​തി​റാ​സി​ല്‍ ‘സ്വ​ര്‍​ണം’

ദോ​ഹ: ഒ​രാ​ള്‍​ക്ക്​ കോ​വി​ഡ്​ ഉ​ണ്ടോ എ​ന്ന്​ മ​റ്റു​ള്ള​വ​ര്‍​ക്ക്​ അ​റി​യാ​നു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിന്റെ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​ണ്​ ‘ഇ​ഹ്​​തി​റാ​സ്’. കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്നു. പ​ച്ച, ഗ്രേ, ​ചു​വ​പ്പ്, മ​ഞ്ഞ വ​ര്‍​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ആ​ളു​ക​ള്‍​ക്ക്​ ഈ ​ആ​പ്​ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. പോ​സി​റ്റി​വാ​യ ആ​ള്‍ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​തോ​ടെ​യാ​ണി​ത്.
ആ​പ്പിന്റെ ബാ​ര്‍​കോ​ഡി​ല്‍ വി​വി​ധ വ​ര്‍​ണ​ങ്ങ​ളാ​ല്‍ ഉ​പ​യോ​ക്​​താ​വി​ന്​ കോ​വി​ഡ്​ സം​ബ​ന്ധി​ച്ച്‌​ അ​റി​യി​പ്പ്​ ന​ല്‍​കു​ക​യാ​ണ്​ ചെ​യ്യു​ക. പ​ച്ച വ​ര്‍​ണം ഉ​ള്ള​യാ​ള്‍ ആ​രോ​ഗ്യ​വാ​നാ​ണ്. പോ​സി​റ്റി​വ്​ ആ​യ ആ​ളു​ടെ ആ​പി​ലെ ബാ​ര്‍​കോ​ഡിന്റെ നി​റം ചു​വ​പ്പാ​കും. ഗ്രേ ​ആ​ണ്​ ഒ​രാ​ള്‍​ക്ക്​ കി​ട്ടു​ന്ന​തെ​ങ്കി​ല്‍ ന​മ്മു​ടെ അ​ടു​ത്തു​കൂ​ടി പോ​യ ഏ​തോ ഒ​രാ​ള്‍​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​ണ്​ എ​ന്നാ​ണ​ര്‍​ഥം. മ​ഞ്ഞ നി​റ​മു​ള്ള​യാ​ള്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ആ​ണെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു.

ഇ​നി​യി​താ പു​തി​യ സൗ​ക​ര്യം കൂ​ടി ആ​പി​ല്‍ വ​ന്നി​രി​ക്കു​ന്നു. കോ​വി​ഡ്​ വാ​ക്​​സിന്റെ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച​യാ​ള്‍​ക്ക്​ ഇ​ഹ്​​തി​റാ​സ്​ ബാ​ര്‍​കോ​ഡിന്റെ ചു​റ്റും ഇ​നി സ്വ​ര്‍​ണ​നി​റം തെ​ളി​യും. അ​തു​മാ​ത്ര​മ​ല്ല, ബാ​ര്‍​കോ​ഡി​ന്​ താ​ഴെ ‘COVID19 VACCINATED’ എ​ന്ന സ്​​റ്റാ​മ്പിങ്ങും വ​രും. അ​താ​യ​ത്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ലും ധൈ​ര്യ​ത്തി​ലും ഇ​നി ക​ഴി​യാ​മെ​ന്ന്​ സാ​രം.

വാ​ക്​​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​വ​ര​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ അ​റി​യി​ക്കു​ന്ന ‘VACCINATION’ എ​ന്ന പു​തി​യ വി​ന്‍​ഡോ കൂ​ടി ആ​പ്പിന്റെ ബാ​ര്‍കോ​ഡി​ന്​ മു​ക​ളി​ല്‍ വ​ല​തു​ഭാ​ഗ​ത്ത്​ കാ​ണാം. ആ​പ്പിൾ ഫോ​ണി​ല്‍ ആ​ണെ​ങ്കി​ല്‍ ഇ​തു​ താഴെ ഭാ​ഗ​ത്താ​യി​രി​ക്കും. ആ​ദ്യ​ ഡോ​സ്​ സ്വീ​ക​രി​ച്ച​യാ​ള്‍​ക്ക്​ അ​ടു​ത്ത ഡോ​സിന്റെ സ​മ​യം, സ്ഥ​ലം, ദി​വ​സം, ഏ​ത്​ വാ​ക്​​സി​ന്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള​ട​ക്കം മ​ന്ത്രാ​ല​യം അ​പ്പ​പ്പോ​ള്‍ അ​റി​യി​ച്ചു​കൊ​ണ്ടി​രി​ക്കും.

ഖ​ത്ത​റി​ല്‍ ഡി​സം​ബ​ര്‍ 23 മു​ത​ലാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പ്​ കാമ്പ​യി​ന്‍ തു​ട​ങ്ങി​യ​ത്​. നി​ല​വി​ല്‍ 27 ഹെ​ല്‍​ത്ത്​​ സെന്‍റ​റു​ക​ളി​ലും സൗ​ക​ര്യ​മു​ണ്ട്. പൗ​ര​ന്മാ​ര്‍​ക്കും പ്ര​വാ​സി​ക​ള്‍​ക്കു​മ​ട​ക്കം സൗ​ജ​ന്യ​മാ​യാ​ണ്​ കു​ത്തി​വെ​പ്പ്​.

വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​യി എ​ല്ലാ​വ​ര്‍​ക്കും ഓ​ണ്‍​ലൈ​നി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം മ​ന്ത്രാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തിന്റെ വെ​ബ്​​സൈ​റ്റി​ലെ https://appcovid19.moph.gov.qa/en/instructions.html എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണി​ത്. ഈ ​ലി​ങ്ക്​ ഉ​പ​യോ​ഗി​ച്ച്‌​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​വ​ര​വ​രു​ടെ നാ​ഷ​ന​ല്‍ ഓ​ത​ന്‍​റി​ഫി​ക്കേ​ഷ​ന്‍ സി​സ്​​റ്റം (എ​ന്‍.​എ.​എ​സ്)​ തൗ​തീ​ഖ്​ യൂ​സ​ര്‍​നെ​യി​മും പാ​സ്​​വേ​ഡും നി​ര്‍​ബ​ന്ധ​മാ​ണ്. എ​ന്‍.​എ.​എ​സ്​ അ​ക്കൗ​ണ്ട്​ നി​ല​വി​ല്‍ ഇ​ല്ലാ​ത്ത​വ​ര്‍ https://www.nas.gov.qa എ​ന്ന ലി​ങ്ക്​ വ​ഴി അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യാ​ലും മ​തി​യാ​കും.

പാ​സ്​​വേ​ഡോ യൂ​സ​ര്‍​നെ​യി​മോ മ​റ​ന്നു​പോ​യ​വ​ര്‍​ക്ക്​ https://www.nas.gov.qa/selfservice/reset/personal?lang=en എ​ന്ന ലി​ങ്ക്​ വ​ഴി റീ​സെ​റ്റ്​​ചെ​യ്യാ​നു​മാ​കും. നാ​ലു​ഘ​ട്ട​മാ​യാ​ണ്​ കാമ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ളെ മു​ന്‍​ഗ​ണ​ന​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കു​ക​യാ​ണ്​ ല​ക്ഷ്യം. ഇ​തി​നാ​ല്‍ എ​ല്ലാ​വ​രും വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ സ​ന്ന​ദ്ധ​രാ​യി നി​ല്‍​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്​​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹ അ​ല്‍​ബ​യാ​ത്​ പ​റ​ഞ്ഞു.
ര​ണ്ട്​ ഡോ​സ്​ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, മാ​സ്ക് ധ​രി​ക്ക​ല്‍, ക്വാ​റ​ന്‍​റീ​ന്‍ തു​ട​ങ്ങി​യ​വ തു​ട​ര്‍​ന്നും പാ​ലി​ക്ക​ണം. ഖ​ത്ത​റി​ല്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലെ നി​ര്‍​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി​രു​ന്നു ‘ഇ​ഹ്​​തി​റാ​സ്’​ ആ​പ്. രോ​ഗ​ത്തിന്റെ സാ​മൂ​ഹി​ക​വ്യാ​പ​നം ത​ട​യാ​ന്‍ ഇ​ത്​ ഏ​റെ സ​ഹാ​യി​ക്കു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സ​മ​യ​ത്ത്​ ഗ​ള്‍​ഫി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക്​ ര​ക്ഷ​യാ​യ​തും ഈ ​ആ​പ്പാ​ണ്. മ​ട​ങ്ങു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക്​ മു​ന്‍​കൂ​ര്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന കേ​ര​ള സ​ര്‍​ക്കാ​റിന്റെ ഉ​ത്ത​ര​വ്​ ഏ​റെ വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു. ‘ഇ​ഹ്​​തി​റാ​സി’​ല്‍ കോ​വി​ഡ്​ ബാ​ധി​ത​ന​ല്ലെ​ന്ന്​ കാ​ണി​ക്കു​ന്ന പ​ച്ച​വ​ര്‍​ണം ഉ​ള്ള​വ​ര്‍​ക്ക്​ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന്​ ഒ​ടു​വി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ മാ​റ്റു​ക​യാ​യി​രു​ന്നു.

spot_img

Related Articles

Latest news