ഐഐടിടിഎം എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ട്രാവൽ–ടൂറിസം മേഖലയിൽ ശ്രദ്ധേയമായ സ്ഥാപനമാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഐഐടിടിഎമ്മിലെ കോഴ്സുകൾ മികച്ച തൊഴിൽ സാധ്യത ഉള്ളവയാണ്
ഗ്വാളിയോർ, ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നിവിടങ്ങളിൽ ഐഐടിടിഎം ക്യാമ്പസുകൾ ഉണ്ട്.
മുഖ്യകോഴ്സുകൾ
1) ബിബിഎ (ടൂറിസം & ട്രാവൽ): 50% എങ്കിലും മാർക്കോടെ പ്ലസ്ടൂ ജയിച്ചവർക്കും ഇപ്പോൾ 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 22 വയസ് കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കും 27 വയസും. സിലക്ഷന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയുണ്ട്. ഗ്വാളിയോർ, ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നീ 4
ക്യാമ്പസുകളിലുമായി മൊത്തം 375 സീറ്റുകൾ ഉണ്ട്. 280,000 രൂപയോളം പഠന ചെലവ് വരും
2) എംബിഎ (ടൂറിസം & ട്രാവൽ മാനേജ്മെന്റ്)
50% എങ്കിലും മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 27 വയസ് കവിയരുത്.പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കും 30 വയസും. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. MAT, CAT, CMAT, XAT, GMAT, ATMA ഇവയൊന്നിലെ സ്കോറില്ലാത്തവർ, സർവകലാശാലയുമായിച്ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷയെഴുതണം. ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയുമുണ്ട്. ഗ്വാളിയോർ, ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നീ 5 ക്യാമ്പസുകളിലായി 750 സീറ്റുകൾ ഉണ്ട്. 340,000 രൂപ പഠന ചെലവ് വരും.
MBA, BBA പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 21 May 2021. BBA, MBA കോഴ്സുകളുടെ പ്രവേശന പരീക്ഷാ തിയതി : 6 June 2021
കൂടുതൽ വിവരങ്ങൾക്ക് www.iittm.ac.in എന്ന വെബ്സൈറ്റ് പരിശോധിക്കാം