ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 86.40 ലക്ഷം രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി.
മരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് കംബോഡിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മരുന്നുകളാണിവയെന്നാണ് കരുതുന്നത്. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഏരിയയില്‍ സംശായസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മരുന്നുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.