‘ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല, ഇതിലെ ജീവനക്കാരിയാണ്’, യാത്രക്കാരനോട് പൊട്ടിത്തെറിച്ച്‌ എയര്‍ഹോസ്റ്റസ്

 

വിമാനങ്ങളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പല സംഭവങ്ങളുടെയും വീഡിയോകള്‍ സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.
എന്നാല്‍, ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ കാണുന്നത് മോശമായി പെരുമാറുന്ന ഒരു യാത്രക്കാരനോട് അതുപോലെ പരുഷമായി തന്നെ പ്രതികരിക്കുന്ന ഒരു ജീവനക്കാരിയേയാണ്.

ഇന്‍ഡിഗോയിലാണ് സംഭവം നടന്നത്. ഡിസംബര്‍ 16 -ന് ഇസ്താംബുളില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്നു വിമാനം. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മാത്രമേ തനിക്ക് തരാന്‍ സാധിക്കുകയുള്ളൂ എന്ന് എയര്‍ഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നത് കേള്‍ക്കാം.

ഒപ്പം തന്നെ ഇയാളുടെ പരുഷമായ പെരുമാറ്റം കാരണം താനും മറ്റ് ജീവനക്കാരും അക്ഷരാര്‍ത്ഥത്തില്‍ വിഷമിച്ചു പോയി എന്നും എയര്‍ഹോസ്റ്റസ് പറയുന്നുണ്ട്. പിന്നാലെ യാത്രക്കാരന്‍, എന്തിനാണ് തന്നോട് ശബ്ദം വയ്ക്കുന്നത്എന്നും എയര്‍ഹോസ്റ്റസിനോട് ചോദിക്കുന്നുണ്ട്.

നിങ്ങള്‍ ഞങ്ങളോട് ഒച്ച വച്ചതിനാലാണ് തങ്ങള്‍ക്ക് തിരികെയും ഒച്ച വയ്ക്കേണ്ടി വന്നത് എന്നും എയര്‍ഹോസ്റ്റസ് പറയുന്നുണ്ട്. ‘സോ സോറി, ഇത്തരത്തില്‍ ജീവനക്കാരോട് താങ്കള്‍ പെരുമാറരുത് സര്‍’ എന്നും എയര്‍ഹോസ്റ്റസ് പറയുന്നു.

spot_img

Related Articles

Latest news