ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് വെറും 7 മണിക്കൂര്‍; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് നവംബര്‍ 11ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് (vande bharat express) ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നവംബര്‍ 11ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇന്ത്യയുടെ അതിവേഗ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന് മൈസൂരു എംപി പ്രതാപ് സിംഹ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ് വന്ദേ ഭാരത് ട്രെയിനുകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിന്‍ (semi-high-speed train) വൈദ്യുതിയിലാണ് ഓടുന്നത്. എസി കോച്ചുകളും റിക്ലൈനര്‍ സീറ്റുകളുമാണ് ട്രെയിനിന്റെ സവിശേഷത. സീറ്റുകള്‍ക്ക് എക്സിക്യൂട്ടീവ്, ഇക്കണോമി കാര്‍ എന്നിങ്ങനെ രണ്ട് സെഗ്മെന്റുകള്‍ ഉണ്ടായിരിക്കും. എക്സിക്യൂട്ടീവ് ക്ലാസിലെ സീറ്റുകളില്‍ 180 ഡിഗ്രി റൊട്ടേറ്റബിള്‍ സീറ്റുകള്‍ ഉണ്ടായിരിക്കും, ഇക്കണോമി ക്ലാസിലുള്ളവ ഫോര്‍ വീലറുകളിലേതുപോലെ ചാരിയിരിക്കുന്നതിനായി മുന്നോട്ട് നീക്കാം. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ, ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ക്കിടയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന് 16 കോച്ചുകളാണ് ഉള്ളത്. 1128 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.
മണിക്കൂറില്‍ 100 കി.മീ വേഗത; മൂന്ന് സ്റ്റോപ്പുകള്‍; രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകതകള്‍

വന്ദേ ഭാരത് എക്സ്പ്രസില്‍ മൈസൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ ഇക്കോണമി ക്ലാസിലോ എസി ചെയര്‍ കാറിലോ യാത്ര ചെയ്യുന്നവര്‍ക്ക് 921 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1,880 രൂപയുമാണ് ഈടാക്കുക. മൈസൂരുവിനും ബെംഗളൂരുവിനുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കണോമി ക്ലാസില്‍ 368 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 768 രൂപയും ഈടാക്കും. മൈസൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ 504 കിലോമീറ്റര്‍ വണ്‍വേ പൂര്‍ത്തിയാക്കാന്‍ ഏകദേശം 6 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുക്കും.

ശതാബ്ദിയിലെ ടിക്കറ്റ് നിരക്കുകളേക്കാള്‍ ഏകദേശം 39% കൂടുതലാണ് വന്ദേ ഭാരതില്‍ നല്‍കേണ്ടി വരിക. റിസര്‍വേഷന്‍, കാറ്ററിംഗ് ചാര്‍ജുകള്‍ക്കായി (എസി ചെയര്‍ കാറിന്) 40 രൂപയും (എക്സിക്യൂട്ടീവ് ക്ലാസിന്) 75 രൂപയും ഉള്‍പ്പെടുത്തിയതാണ് ഇതിനു കാരണം. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഭാരം 850 ടണ്‍ ആണ്. മിക്ക ബുള്ളറ്റ് ട്രെയിനുകളും 100mph വേഗത കൈവരിക്കാന്‍ പൂജ്യം മുതല്‍ 58 സെക്കന്‍ഡ് വരെ എടുക്കുമ്ബോള്‍, വന്ദേ ഭാരത് എക്‌സ്പ്രസ് 52 സെക്കന്‍ഡിനുള്ളില്‍ വേഗത കൈവരിക്കും.

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സവിശേഷതകള്‍

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ പരീക്ഷണ ഓട്ടത്തില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. 97 കോടി രൂപ ചെലവിലാണ് ട്രെയിനിലെ 16 കോച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ ജനാലകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

ചെന്നൈയില്‍ നിന്ന് രാവിലെ 5.50 ന് പുറപ്പെടുന്ന യാത്ര ഏകദേശം 8.30 ന് ജോലാര്‍പേട്ട ജംഗ്ഷന്‍ (ജെടിജെ) വഴി 10.25 ന് ബെംഗളൂരുവിലെത്തും. 5 മിനിറ്റ് ബംഗളൂരുവില്‍ നിര്‍ത്തിടും. 12.30 ന് ട്രെയിന്‍ മൈസൂരുവിലെത്തും.

ഈ റൂട്ടിലുള്ള പരീക്ഷണയോട്ടം നവംബര്‍ 5നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഇന്റഗ്രേറ്റഡ് കോച്ച്‌ ഫാക്ടറിയില്‍ നിര്‍മ്മിച്ച കമ്ബാര്‍ട്ട്‌മെന്റുകള്‍ ഇതിനകം പരീക്ഷണം തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി ഇതുവരെ നാല് വന്ദേ ഭാരത് ട്രെയിനുകളാണ് ഫ്‌ലാഗ് ഓഫ് ചെയ്തിട്ടുള്ളത്. ന്യൂഡല്‍ഹി- വാരാണസി, ന്യൂഡല്‍ഹി- ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര (ജമ്മുകശ്മീര്‍), ഗാന്ധിനഗര്‍- മുംബൈ , ന്യൂഡല്‍ഹി- അംബ് അണ്ടൗറ എന്നിവയാണിവ. ബംഗളൂരു സന്ദര്‍ശന വേളയില്‍, 5,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

spot_img

Related Articles

Latest news