ജിദ്ദ: സൗദി അറേബ്യയിൽ പുതുതായി 1098 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1205 ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,10,191 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,93,653 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ ഒമ്പത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,878 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി 9,660 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,205 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 454, മക്ക 244, കിഴക്കൻ പ്രവിശ്യ 171, അസീർ 44, മദീന 42, തബൂക്ക് 28, അൽ ഖസീം 28, ജീസാൻ 23, ഹാഇൽ 20, വടക്കൻ അതിർത്തി മേഖല 13, അൽ ജൗഫ് 11, അൽബാഹ 10, നജ്റാൻ 10.