തിരുവനന്തപുരത്തെ മഴക്കെടുതിയിൽ 33 ക്യാമ്പുകൾ തുടങ്ങിയെന്ന് മന്ത്രി വി ശിവൻകുട്ടി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ താലൂക്കിലും ഓരോ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി.
കൺട്രോൾ റൂം തുറന്നു. 7 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി, പാറ ഖനനവും, മണ്ണെടുപ്പും നിർത്തിവച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. വ്യജപ്രചരണങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കും.
തിരുവനന്തപുരത്തെ മലയോര മേഖലകളിൽ രാത്രി ഗതാഗതം നിരോധിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. മൂന്ന് ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി. തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി.
Mediawings: