ഇൻകം ടാക്സ് പ്രാക്ടീഷണർ ആകാൻ രണ്ട് ദിവസത്തെ ഓൺലൈൻ കോഴ്സിനായി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഇത് സർക്കാർ സർട്ടിഫൈഡ് പരിശീലന പദ്ധതിയാണ്. അക്കൗണ്ടൻസി പരീക്ഷ പാസായ അല്ലെങ്കിൽ വാണിജ്യത്തിലോ നിയമത്തിലോ ബിരുദം നേടിയവർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്.
ആദായനികുതി നിയമത്തിൽ പ്രാക്ടീസ് ചെയ്യുന്നവർക്ക് ഈ കോഴ്സ് നല്ല തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കും. മാർച്ച് 6 മുതൽ 7 വരെ നടക്കുന്ന പ്രസ്തുത കോഴ്സിന് 2500 രൂപയായാണ് ഫീസ്. വിശദവിവരങ്ങൾക്ക് :
Mobile +91 9971875996, +91 9953920498
Website: https://www.msmetcblr.org