ഫ്ലാഗ് കോഡ് ലംഘനം – ശബരീനാഥ് പരാതി നൽകി

ദേശീയ പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട ഫ്‌ളാഗ് കോഡ് സിപിഎം ലംഘിച്ചെന്നു ആരോപണം. എകെജി സെൻ്ററിൽ ദേശീയ പതാക ഉയർത്തിയത് സിപിഐഎം പതാകയോട് ചേർന്നാണെന്നും ഇത് ഫ്ലാഗ് കോഡിൻ്റെ ലംഘനമെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥ് ആരോപിച്ചു.

ഈ വര്ഷം സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു.ദേശീയത ഉയർത്തിപ്പിടിക്കുന്നതിൽ ആരുടെയും പിന്നിലല്ല രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്ന പ്രഖ്യാപനത്തോടെയാണ് സിപിഐഎമ്മും, സിപിഐയും സ്വാതന്ത്ര്യ ദിനം ആചരിക്കാൻ തീരുമാനിച്ചത്. സിപിഐഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ എകെജി സെൻ്ററിൽ ദേശീയ പതാക ഉയർത്തി. 1964 ൽ ഉണ്ടായ പിളർപ്പിന് ശേഷം ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

സിപിഐഎം ദേശിയ പതാകയെ അപമാനിച്ചെന്ന് ആരോപണത്തിന് പിന്നാലെ സിപിഐയും ഫ്ളാ​ഗ് കോഡ് ലംഘിച്ചതായി പരാതി. എം. എൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയ ദേശീയ പതാക പാർട്ടി പതാകയെക്കാൾ താഴെ ആയത് ഫ്ലാഗ് കോഡ് ലംഘനമായി.

spot_img

Related Articles

Latest news