റിയാദ് : ഭാരതത്തിന്റെ എഴുപതിയഞ്ചാമത് സ്വാതന്ത്ര്യ ദിനം പ്രവാസി മലയാളി ഫൗണ്ടെഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ആൻഡ്രിയ ജോൺസന്റെ ദേശഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ അമീർ സുൽത്താൻ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദി നാഷണൽ കമ്മിറ്റി ട്രഷറർ ജോൺസൺ മാർക്കൊസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ പ്രെഡിൻ അലക്സ് ആമുഖ പ്രഭാഷണം നടത്തി. ഈസി കാർഗോ മാനേജിങ് ഡയരക്ടർ അഷറഫ് മുഖ്യ അതിഥി ആയിരുന്നു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഭാരവാഹികളായ ഷാജഹാൻചാവക്കാട്, മുജീബ് കായംകുളം, സലിം വാലില്ലാപ്പുഴ, ജലീൽ ആലപ്പുഴ, റിയാസ് അബ്ദുല്ല, ശരീഖ് തൈക്കണ്ടി, നാസർ പൂവാർ, ജോർജ്ജ്, സിമി ജോൺസൺ, ജാസ്മിൻ റിയാസ്, ഫൗസിയ നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു.
രാധാകൃഷ്ണൻ പാലത്ത്, സിയാദ് വർക്കല, യാസിർ അലി, സഹീദ് കൊടുവള്ളി, ലത്തീഫ് ശൂരനാട്, ഷാബിൻ, ആസിയാ ഷാബിൻ, അനസ് കണ്ണൂർ, നിസാം കായംകുളം,നിസാർ ഗുരുക്കൾ എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ കമറുദ്ദീൻ സ്വാഗതവും നാഷണൽ കമ്മിറ്റി അംഗം ബിനു കെ തോമസ് നന്ദിയും പറഞ്ഞു