രാജ്യം വളരെയധികം മാറിപ്പോയെന്നും ഇന്ത്യയ്ക്കീ മാറ്റം സംഭവിച്ചത് നമ്മുടെയെല്ലാം കണ്മുന്നില് വച്ചാണെന്നും നടന് സിദ്ധാര്‍ത്ഥ്. 2009ല്‍ ഇന്ത്യന്‍ ബിസിനസ് സ്ക്കൂളില്‍ വെച്ച് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് സിദ്ധാര്‍ത്ഥ് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിശദമാക്കിയത്.
2009ല്‍ അഭിപ്രായം പറഞ്ഞ് സംസാരിച്ചപ്പോള്‍ ആരും തനിക്കെതിരെ പരാതിയോ ഭീഷണിയോ ആയി രംഗത്തുവന്നില്ലെന്നും ആക്രമിച്ചില്ലെന്നും നടന് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും സിദ്ധാര്‍ത്ഥ് ശക്തമായി വിമര്‍ശിച്ചു. ‘മൂന്ന് ദിവസം നീണ്ട സര്‍ക്കസ്’ എന്നായിരുന്നു സംഭവത്തെ സിദ്ധാര്‍ത്ഥ് പരിഹസിച്ചത്.
ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരെയും തുടര്‍ച്ചയായി സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.