ഇന്ത്യ അധികകാലം ജനാധിപത്യ രാജ്യമായിരിക്കില്ല – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്​താനിലെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്​ എന്നിവയെക്കാളും മോശമാണെന്നുമുള്ള സ്വീഡിഷ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഡെമോക്രസി റിപ്പോര്‍ട്ട്​ പങ്കുവെച്ചാണ്​ രാഹുലിന്‍റെ ​പ്രതികരണം.

മോദി സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യദ്രോഹം, മാനനഷ്​ടം, ഭീകരവാദം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ വിമര്‍ശകരെ നിശബ്​ദരാക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണമായി ബി.ജെ.പി സര്‍ക്കാര്‍ ഇതുവരെ 7000 ത്തോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതില്‍ ഭൂരിഭാഗവും ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണെന്നും റി​പ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകരെ നിശബ്​ദരാക്കാനും രാജ്യദ്രോഹക്കുറ്റം ഉപയോഗപ്പെടുത്തുന്നു. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുകയും മതേതരത്വത്തില്‍ അധിഷ്​ഠിതമായ ഭരണഘടനക്ക്​ വിരുദ്ധമാകുകയും ചെയ്യുകയാണെന്ന്​ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്​ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും 2014ല്‍ ന​രേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ ഇല്ലാതായെന്ന യു.എസ്​ എന്‍.ജി.ഒയുടെ റിപ്പോര്‍ട്ടിന്​ പിന്നാലെയാണ്​ സ്വീഡിഷ്​ റിപ്പോര്‍ട്ട്​​.

spot_img

Related Articles

Latest news