അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില; ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ റൗണ്ടില്‍ ഇന്ത്യ അവസരങ്ങള്‍ കളഞ്ഞുകുളിച്ചു; ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകം

അബഹ (സൗദി അറേബ്യ): ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില.

അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത് കണ്ട മത്സരമാണ് നടന്നത്. ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ നഷ്ടപ്പെടുത്തിയത്.

ആക്രമിച്ച്‌ കളിച്ച ഇന്ത്യക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും മികച്ച അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ബോക്‌സിലേക്ക് വന്ന ക്രോസ് പോലും രണ്ടു തവണ ഉപയോഗിക്കാന്‍ ഛേത്രിക്ക് കഴിഞ്ഞില്ല.

പകരക്കാരായി മന്‍വീര്‍ സിങ്ങിനെയും ലിസ്റ്റണ്‍ കൊളാസോ, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

spot_img

Related Articles

Latest news