ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതൽ ?

ദുബൈ ‍: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ- ദുബൈ വിമാന സേവനങ്ങളെക്കുറിച്ച്‌ യാത്രികരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായാണ് എമിറേറ്റ്സ് കസ്റ്റമര്‍ സപ്പോര്‍ട്ട് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ 2021 ജൂലൈ 7 മുതല്‍ പുനരാരംഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും നടപടിക്രമങ്ങളും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിന് ഞങ്ങള്‍ കാത്തിരിക്കുകയാണ്.

നിലവിലെ സാഹചര്യം എപ്പോള്‍ വേണമെങ്കിലും മാറാവുന്നതാണ്. യാത്രാ നിബന്ധനകള്‍, മാനദണ്ഡങ്ങള്‍ എന്നിവയില്‍ വരുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഞങ്ങള്‍ ഉപഭോക്താക്കളെ അറിയിക്കുന്നതാണ്- യാത്രികര്‍ക്കുള്ള മറുപടിയായി ജൂണ്‍ 27-ന് എമിറേറ്റ്സ് കസ്റ്റമര്‍ സപ്പോര്‍ട്ട് ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ജൂലൈ 7 മുതല്‍ വിമാനടിക്കറ്റുകള്‍ ലഭ്യമാണെന്നാണ് എമിറേറ്റ്സ് വെബ്‌സൈറ്റില്‍ കാണുന്നത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് ജൂണ്‍ 19ന് രാത്രി അറിയിച്ചിരുന്നു.

ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള, വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡന്‍സി വിസകളിലുള്ളവര്‍ക്ക്, ജൂണ്‍ 23 മുതല്‍ ദുബൈയിലേക്ക് പ്രവേശനം അനുവദിക്കാനുള്ള ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് എമിറേറ്റ്സ് ഈ അറിയിപ്പ് നല്‍കിയത്.

spot_img

Related Articles

Latest news