ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര ഇന്ന് മുതല്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഇന്ന് തുടക്കം. അഹമ്മദാബാദ് മൊട്ടേരാ സ്റ്റേഡിയത്തിലെ മത്സരം പകല്‍ – രാത്രിയായിട്ടാണ് നടക്കുന്നത്. ബാറ്റിംഗില്‍ രോഹിതിനൊപ്പം കെ. എല്‍. രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് നായകന്‍ വിരാട് കോഹ്ലി അറിയിച്ചു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഐ. സി. സി റാങ്കിങ്ങില്‍ ആദ്യ രണ്ടു സ്ഥാനത്താണ് ഇന്ത്യയും ഇംഗ്ലണ്ടുമുള്ളത്.

ഓപ്പണറുടെ റോളില്‍ ശിഖര്‍ ധവാനും മലയാളിതാരം സഞ്ജു സാംസണുമാണ് സ്ഥാനം ഇല്ലാതായിരിക്കുന്നത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മദ്ധ്യനിരയില്‍ ഇന്ത്യക്ക് തുറപ്പുചീട്ട്. ഓസ്‌ട്രേലിയയില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഹാര്‍ദ്ദിക്കിന് ഗുണമാകുന്നത്. യുവനിരയില്‍ സൂര്യ കുമാര്‍ യാദവിനെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഒപ്പം രാഹുല്‍ തെവാതിയയും ഇഷന്‍ കിഷനും സാദ്ധ്യതാ പട്ടികയിലുണ്ട്.

ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. ലോകകപ്പി നുള്ള ടീമിനെ കണക്കാക്കിയാണ് ഇത്തവണ താരങ്ങളെ അണിനിരത്തുക എന്നും വിരാട് വ്യക്തമാക്കി. ബാറ്റിംഗ് മികവാണ് പുതിയ താരങ്ങളെ ടീമിലെടുക്കു ന്നതിന്റെ മാനദണ്ഡം. മികച്ച ടോട്ടല്‍ എല്ലാ മത്സരത്തിലും ഇന്ത്യക്ക് വേണമെന്നും കോഹ്ലി വ്യക്തമാക്കി.

spot_img

Related Articles

Latest news