ന്യൂഡെൽഹി :ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഏപ്രിൽ 30 വരെ നീട്ടി. നേരത്തെ മാർച്ച് 31 വരെ പ്രഖ്യാപിച്ച വിലക്കാണു വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്.
അതേ സമയം എയർ ബബ്ല് കരാർ ഒപ്പ് വെച്ച രാജ്യങ്ങളിലേക്കും തിരിച്ചും കാർഗോ വിമാനങ്ങൾക്കും സ്പെഷ്യൽ പെർമിറ്റ് ഉള്ള സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.
ഇന്ത്യയിൽ നിന്നും ഏറ്റവും അധികം പ്രവാസികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇത് വരെ എയർ ബബിൾ കരാർ ഒപ്പ് വെക്കാത്തതിനാൽ ആയിരക്കണക്കിന് പ്രവാസികളുടെ ദുരിതം തുടരുകയാണ്.