ദമ്മാം:ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ‘ഹെല്‍ത്തി ലൈഫ്, ഹാപ്പി ലൈഫ്’ എന്ന പേരില്‍ ഫ്രറ്റേണിറ്റി സോക്കര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ദമ്മാം കിഴക്കന്‍ പ്രവിശ്യയിലെ മികച്ച 8 ടീമുകളാണ് ഏറ്റുമുട്ടിയത്.
നാച്ചുറല്‍ ബോഡിബില്‍ഡറും മിസ്റ്റര്‍ സൗദിയുമായ (അലി ബുഖാംസീന്‍) കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ശരീരം സൃഷ്ടിക്കുന്നതിന് അനാവശ്യ മരുന്നുകളോ സ്റ്റീറോയ്ഡുകളോ ഉപയോഗിക്കരുതെന്നും സ്ഥിരമായ പരിശീലനവും ആരോഗ്യകരമായ ഭക്ഷണവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കോബാര്‍ ഏരിയ പ്രസിഡന്റ് നസീബ് പത്തനാപുരത്തിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി നടന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍ ഹെല്‍ത്തി ലൈഫ് ഹാപ്പി ലൈഫ് സന്ദേശം നല്കി.