രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും ഇന്ധന വില വർധിപ്പിച്ചു

 

ദില്ലി :രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും ഇന്ധന വില വീണ്ടും വർധിപ്പിച്ചു.

പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചത്. എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി.

കോഴിക്കോട് പെട്രോളിന് 88.70, ഡീസലിനു 83.07 രൂപ. മലപ്പുറം പെട്രോളിന് 89.35ഉം ഡീസലിന് 83.67 രൂപയുമാണ്. പാലക്കാട്‌ പെട്രോൾ 89.34, ഡീസൽ 83.64 രൂപ.

സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. ഈ ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. ഈ വർഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടെയും ഡീസലിന് 5.10 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്.

കുതിച്ചുയരുന്ന ഇന്ധന വില അവശ്യ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത

spot_img

Related Articles

Latest news