കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍; പുതിയ കരാറില്‍ ഒപ്പുവച്ച്‌ ഇന്ത്യയും ഇസ്രായേലും

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികളുമായി ഇസ്രായേലും – ഇന്ത്യയും. കാര്‍ഷിക മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

ഇതിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.മൂന്ന് വര്‍ഷക്കാലത്തേക്കാണ് ഇരു രാജ്യങ്ങളും പദ്ധതികള്‍ക്കായുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാര്‍ഷിക മന്ത്രാലയവും, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും ചേര്‍ന്നാണ് കരാര്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുക. പുതിയ കൃഷി രീതികളെ കുറിച്ച്‌ അറിവുകള്‍ ഇത്തരം കേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കും.

ഇതിന് പുറമേ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനും പുത്തന്‍ കൃഷി രീതികള്‍ പ്രായോഗികമാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങളും നല്‍കും.

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ഇന്ത്യയില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിക്കും. 12 സംസ്ഥാനങ്ങളിലായി 29 ഓളം കേന്ദ്രങ്ങളാകും സ്ഥാപിക്കുക.

കൃഷിക്കാവശ്യമായ വിത്തുകളും, ചെടികളും ഇത്തരം കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കും. പ്രതിവര്‍ഷം 25 മില്യണ്‍ വിത്തുകളാണ് കേന്ദ്രങ്ങള്‍ വഴി ഉത്പാദിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നത്.

spot_img

Related Articles

Latest news