ഇന്ത്യ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2023; ജിഡിഎസ് തസ്തികയില്‍ നാലായിരത്തിലധികം ഒഴിവുകള്‍

ന്ത്യാ പോസ്റ്റ് 40889 ഗ്രാമീണ്‍ ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം.

2023 ജനുവരി 27 മുതല്‍ ഫെബ്രുവരി 16 വരെയാണ് രജിസ്ട്രേഷന്‍.

യോഗ്യതാ മാനദണ്ഡം: ഇന്ത്യാ ഗവണ്‍മെന്റ്/സംസ്ഥാന സര്‍ക്കാരുകള്‍/ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഏതെങ്കിലും അംഗീകൃത സ്കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും (നിര്‍ബന്ധിതമോ ഐച്ഛികമോ ആയ വിഷയമായി പഠിച്ചത്) പത്താം തരം പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

spot_img

Related Articles

Latest news