ദോഹ: ഇന്ത്യയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) യുടെ ഓഫിസ് തുറക്കുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലാണ് ഇക്കാര്യം അറിയിച്ചത്. ‘ദി പെനിന്‍സുല’ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വര്‍ഷങ്ങളായി ഇന്ത്യയും ഖത്തറും തമ്മില്‍ വിവിധ മേഖലകളില്‍ മികച്ച ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
മാര്‍ച്ചില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധം 11 ബില്യന്‍ ഡോളറിലെത്തും. ഇന്ത്യയില്‍ നിന്നുള്ള സര്‍വകലാശാലയുടെ പ്രഥമ ക്യാംപസും പുതിയ മൂന്ന് ഇന്ത്യന്‍ സ്കൂളുകളും ഈ വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സ്വീകരിച്ചിട്ടുണ്ട്. ഖത്തറിനും ഇന്ത്യക്കും ഇടയില്‍ ഭരണാധികാരികള്‍ നിക്ഷേപത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ മേഖലകളിലായി ആറായിരത്തിലധികം ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.