രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 1,270 കേസുകള്‍ മാത്രം

രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,30,19,453 ആയി.

സജീവ കേസുകളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 16,187 സജീവ കൊവിഡ് കേസുകള്‍ മാത്രമാണുള്ളത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 0.04 ശതമാനമാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 554 പേരാണ് കൊവിഡില്‍ നിന്നും മുക്തരായത്. ദേശീയ കൊവിഡ് മുക്തി നിരക്ക് 98.75 ശതമാനമാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമാണ്. ഈ ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവുമാണ്.

സംസ്ഥാനത്ത് ഇന്നലെ 346 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,022 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,673 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 349 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 54 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3682 കൊവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

 

spot_img

Related Articles

Latest news