ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ഇനിമുതല്‍ കോവിഡ് ടെസ്റ്റ് വേണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ ഇനി മുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ഇനി മുതല്‍ യാത്ര ചെയ്യുന്ന രാജ്യങ്ങള്‍ നിര്‍ബന്ധിക്കുന്നിടത്ത് മാത്രമേ കോവിഡ് ടെസ്റ്റ് നടത്തേണ്ടതുള്ളൂ. നിലവില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മുന്‍കൂട്ടി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ഖത്തറില്‍ നിബന്ധനയില്ല. ദോഹ വിമാനത്താവളത്തിലെത്തിയാല്‍ നടത്തുന്ന ടെസ്റ്റ് മാത്രം മതിയാവും.

 

ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള മറ്റു വിമാന കമ്പനികള്‍ കോവിഡ് ടെസ്റ്റ് കൂടാതെ ഖത്തറിലേക്കു യാത്ര അനുവദിച്ചിരുന്നു. ഖത്തര്‍ എയര്‍വെയ്‌സ് മാത്രമാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതുമൂലം യാത്രക്കാരില്‍ വലിയൊരു വിഭാഗം ഖത്തര്‍ എയര്‍വെയ്‌സിനെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മറ്റിയതെന്ന് അറിയുന്നു. പുതിയ തീരുമാനം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.

spot_img

Related Articles

Latest news