ന്യൂഡൽഹി: വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ട്വന്റി 20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം. ട്വിറ്ററിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം കോഹ്ലി പങ്കുവെച്ചത്. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിതന്ന ക്യാപ്റ്റനാണ് പടിയിറങ്ങുന്നത്.