ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) ബദിയ സെക്ടർ പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു.

 

റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ബദിയ സെക്ടർ സിയാദ് (സിൻജർ) ഫ്ലാറ്റിൽ റബീഉൽ അവ്വൽ 12 പ്രഭാത പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു.
റിയാദ് സെൻട്രൽ ICF ദഅവ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ച പ്രകീർത്തന സദസ്സിൽ റിയാദ് സെൻട്രൽ ICF ചീഫ് ദാഇ അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ മദ്ഹ് റസൂൽ പ്രഭാഷണവും പ്രാർത്ഥനയും നിർവ്വഹിച്ചു.
ബുർദ മജ്‌ലിസിനു ആരിഫ് ചുയലി, അബ്ദുല്ലത്തീഫ് zoom തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF)ൻ്റെയും രിസാല സ്റ്റഡി സർക്കിൾ(RSC) യുടെയുംനേതാക്കളും അനേകം പ്രവർത്തകരും പങ്കെടുത്ത സദസ്സിൽ അബ്ദുല്ലത്തീഫ് മദനി സ്വാഗതവും അഹ് മദ് ശരീഫ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news