ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ ഇടപെടൽ, പക്ഷാഘാതം പിടിപെട്ട മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു.

ഹായിൽ: പക്ഷാഘാതം ബാധിച്ചു കിടപ്പിലായിരുന്ന മലപ്പുറം ജില്ലയിലെ പറമ്പിൽ പീടിക സ്വദേശി, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ സി എഫ്‌) തുണയിൽ നാട്ടിലെത്തി. ഐ സി എഫ്‌ സൗദി ദേശീയ സമിതിയുടെ വിവിധ സെൻട്രൽ കമ്മറ്റികളുടെ ഏകോപനത്തിലൂടെ, മലപ്പുറം ജില്ലയിലെ പറമ്പിൽ പീടിക സ്വദേശി മുഹമ്മദ് ബശീറിനെയാണ് നാട്ടിലെത്തിച്ചത്.

പക്ഷാഘാതം വന്നതിനാൽ ഹായിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നു മാസത്തോളം അഡ്മിറ്റ് ചെയ്ത ഇനത്തിൽ ഭീമമായ സംഖ്യ ആശുപത്രിയിൽ അടക്കേണ്ടിയിരുന്നു. വിവരമറിഞ്ഞ ഹായിൽ ഐ സി എഫ് പ്രവർത്തകർ, അധികൃതരുമായി ബന്ധപ്പെട്ട് മുഴുവൻ തുകയും ഒഴിവാക്കിയെടുത്തു.
വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോകുവാൻ തീരുമാനിച്ചത് പ്രകാരം, കഴിഞ്ഞ ദിവസം റിയാദ് എയർപോർട്ടിൽ എത്തിച്ചിരുന്നു. വീൽചെയർ യാത്രക്കാരനായായി ടിക്കറ്റ് എടുത്ത ബാഷിറിന്റെ അവസ്ഥ അതിന് യോഗ്യമല്ലാത്തതിനാൽ വിമാന കമ്പനി യാത്ര നിഷേധിച്ചു. തുടർന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ബില്ലും, കിടപ്പ് രോഗിക്ക് ആവശ്യമായ ടിക്കറ്റും, സഹയാത്രികന്റെ ടിക്കറ്റും മറ്റു ചിലവുകളുമായി ബന്ധപ്പെട്ട് 30000 റിയാൽ ചെലവ് വന്നു. ഐ സി എഫ് ന്റെ വിവിധ സെൻട്രൽ കമ്മറ്റികൾക്ക് ആവശ്യമായ നിർദേശം നൽകി തുക. സ്വരൂപിക്കുകയായിരുന്നു.

റിയാദ് കൊച്ചി സൗദി എയർലൈൻസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ട് പോയത്. കൊച്ചിയിലെത്തുന്ന ബഷീറിനെ , എസ് വൈ എസ് സാന്ത്വനം വിഭാഗവുമായി സഹകരിച്ചു കോഴിക്കേട് എത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി ഐ സി എഫ് സഫ്‌വ വളണ്ടിയർ വിങ് അറിയിച്ചു.

എസ് വൈ എസ് സ്റ്റേറ്റ് ഫിനാൻസ് സിക്രട്ടറി മുഹമ്മദ് പറവൂർ
ഐ സി എഫ് നാഷണൽ, പ്രൊവിൻസ് സെൻട്രൽ , ഭാരവാഹികളായ നിസാർ കാട്ടിൽ ,ബശീർ ഉള്ളണം, സിറാജ് കുറ്റ്യാടി , ലുഖ്മാൻ പാഴൂർ, സൈനുദ്ദീൻ കുനിയിൽ, മജീദ് താനാളൂര് , റസാഖ് , ഇബ്രാഹിം കരീം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ മുഹമ്മദ് ബശീറിനെ നാട്ടിൽ എത്തിച്ച് തുടർ ചികിത്സ നൽകുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു

spot_img

Related Articles

Latest news